നിരവധി ദുരൂഹതകളുടെ കേന്ദ്രമാണ്
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍. ചെകുത്താന്‍ ട്രയാങ്കിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമുദ്രഭാഗം സമുദ്രസഞ്ചാരികളുടേയും വൈമാനികരുടേയും പേടിസ്വപ്‌നമാണ്. നിരവധി വിമാനങ്ങളും കപ്പലുകളുമാണ് ബര്‍മുഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമായത്. നിരവധി മനുഷ്യജീവനുകളാണ് ബര്‍മുഡ ട്രയാങ്കിളില്‍ പൊലിഞ്ഞത്. ബര്‍മുഡക്കും പ്യൂട്ടോറിക്കക്കും ഫോര്‍ട്ട് ലോഡെര്‍ഡേലിനുമിടക്കുള്ള അത്‌ലാറ്റിക് സമുദ്രഭാഗമാണ് ബര്‍മുഡ ട്രയാങ്കിള്‍. ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭാഗം വിസ്തൃതിയുള്ള സമുദ്രഭാഗമാണിത്. ഈ പ്രദേശത്തുകൂടെ പോകുന്ന കപ്പലുകളും ബോട്ടുകളും മുങ്ങുന്നതും വിമാനങ്ങള്‍ കടലില്‍ പതിക്കുന്നതുമാണ് ബര്‍മുഡ ട്രയാങ്കിളിനെ ദുരൂഹതകളുടെ സമുദ്രത്തിലെ ആസ്ഥാനമാക്കി മാറ്റിയത്. ക്രിസ്റ്റഫര്‍ കൊളംബസ് മുതലുള്ള സമുദ്രയാത്രികര്‍ ബര്‍മുഡ ട്രയാങ്കിളിനെക്കുറിച്ചുള്ള ദുരൂഹതകള്‍ നിറഞ്ഞ കഥകളും വസ്തുതകളും പ്രചരിപ്പിച്ചിരുന്നു. സമുദ്രത്തിലെ ഈ ഭാഗത്തു നിന്നും അസ്വാഭാവിക വെളിച്ചങ്ങള്‍ കണ്ടെന്നും ദിശാസൂചികള്‍ ദിശ കാണിക്കാന്‍ പരാജയപ്പെട്ടെന്നും പറയപ്പെടുന്നു. 1945ല്‍ ഫ്‌ളൈറ്റ് 19 എന്ന വിമാനവും അതിന്റെ തിരോധാനം അന്വേഷിച്ച് പോയ വിമാനങ്ങളും കാണാതായതോടെയാണ് ആധുനിക ലോകത്തിന്റെ ശ്രദ്ധ ബര്‍മുഡ ട്രയാങ്കിളിലേക്ക് തിരിയുന്നത്. അന്ന് 27 മനുഷ്യരും ആറ് വിമാനങ്ങളുമാണ് ബര്‍മുഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമായത്. റഷ്യന്‍ ഗവേഷക സംഘമാണ് ബര്‍മുഡ ട്രയാങ്കിളിന്റെ ദുരൂഹത കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ ഭൂഭൗതിക പ്രത്യേകതകളാണ് ബര്‍മുഡ ട്രയാങ്കിളിന്റെ ദുരൂഹതകള്‍ക്കു പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. സൈബീരിയയില്‍ വേനല്‍കാലങ്ങളില്‍ ഭീമന്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലും ഈ പ്രത്യേകതകളാണെന്നും ഇവര്‍ അവകാശപ്പെടുന്നു. ബര്‍മുഡ ട്രയാങ്കിളിന് കീഴിലെ സമുദ്രാന്തര്‍ ഭാഗങ്ങളില്‍ മീഥെയ്ന്‍ നിക്ഷേപം വലിയ തോതിലുണ്ടെന്നാണ് കരുതപ്പെടുന്നത്. മീഥെയ്ന്‍ ഗ്യാസ് സമുദ്രാന്തര്‍ഭാഗത്തു നിന്നും നിരന്തരം മുകളിലേക്ക് പ്രവഹിക്കും. വലിയ തോതില്‍ ഗ്യാസ് വെള്ളത്തിന് മുകളിലേക്കെത്തുന്നത് വെള്ളം തിളക്കുന്നതുപോലുള്ള അവസ്ഥക്ക് കാരണമാകും. ഇതോടെ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും പൊന്തിക്കിടക്കാനുള്ള ശേഷി നഷ്ടമാകും. മീഥെയ്ന്‍ പ്രവാഹം അന്തരീക്ഷത്തിലേക്കെത്തുന്നതോടെ വിമാനങ്ങള്‍ക്ക് തുലനനില നഷ്ടമാവുകയും കടലിലേക്ക് പതിക്കുകയും ചെയ്യും.
Kabeer baqavi speech about the barmud trayangle
0 comments:
Post a Comment